അടിയും അടിക്ക് തിരിച്ചടിയും; പക്ഷേ ഛേത്രിക്ക് മുന്നിൽ മറുപടിയില്ലാതെ ബ്ലാസ്റ്റേഴ്സ് വീണു; ബംഗളുരുവിന് വിജയം

ചിരവൈരികളായ ബംഗളൂരു എഫ്സിയോട് സീസണിലെ രണ്ടാം പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ബംഗളൂരുവിന്‍റെ ഹോം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി സമ്മതിച്ചത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന് പിന്നിലായ മഞ്ഞപ്പട രണ്ടാം പകുതിയില്‍ ആ കടം തീര്‍ത്തെങ്കിലും പ്രതിരോധത്തിലെ പിഴവ് മുതലാക്കി ബംഗളൂരു നിര്‍ണായമായ വിജയ ഗോൾ കണ്ടെത്തുകയായിരുന്നു. അവസാന നിമിഷം ഹാട്രിക് തികച്ച് സുനില്‍ ഛേത്രി ബംഗളൂരുവിന്‍റെ വിജയം ഉറപ്പിക്കുകയും ചെയ്തു. ബംഗളൂരുവിനായി സുനില്‍ ഛേത്രി ഹാട്രിക് നേടിയപ്പോൾ റയാൻ വില്യംസും വല ചലിപ്പിച്ചു. ബ്ലാസ്റ്റേഴ്സിനായി ജീസസ് ഗിമിനസും ഫ്രെഡി ലല്ലാവ്മയുമാണ് സ്കോര്‍ ചെയ്തത്.
വരും മത്സരങ്ങള്‍ക്ക് മുദ്രാവാക്യങ്ങളോ വാദ്യമേളമോ ഉണ്ടാകില്ല’! ബ്ലാസ്റ്റേഴ്‌സിനെ ആരാധകരും കൈവിടുന്നു?

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ന്ന് തോല്‍വികളില്‍ പ്രതിഷേധിച്ച് നിസഹകരണം കടുപ്പിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. മാനേജ്‌മെന്റ് ടീമിനായി ഉചിതമായ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പും ആരാധക വൃന്ദം നല്‍കുന്നുണ്ട്. അടുത്ത ഹോം മത്സരത്തില്‍ ടീമിനായി മുദ്രാവാക്യങ്ങളോ വാദ്യമേളമോ ഉണ്ടാകില്ലെന്നും മത്സരങ്ങള്‍ ബഹിഷ്‌ക്കരിക്കാതെ പ്രതിഷേധിക്കുമെന്നും ആരാധക സംഘം. മാത്രമല്ല, ടിക്കറ്റ് വാങ്ങില്ലെന്നും വിതരണം ചെയ്യില്ലെന്നുമുളള തീരുമാനത്തിലും മാറ്റമുണ്ടാവില്ല. സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം തുടരും.
26 റണ്‍സിനിടെ 7 വിക്കറ്റ് നഷ്ടം! സ്മൃതി മന്ദാനയുടെ സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല, ഓസീസ് തൂത്തുവാരി

ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. പെര്‍ത്തില്‍ 83 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് നേടിയത്. 110 റണ്‍സ് നേടിയ അന്നാബെല്‍ സതര്‍ലന്‍ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന (105) സെഞ്ചുറി നേടിയെങ്കിലും ഇന്ത്യക്ക് വിജയലക്ഷ്യം മറികടക്കാനായില്ല. ഇന്ത്യ 45.1 ഓവരില്‍ 215ന് എല്ലാവും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അഷ്‌ലി ഗാര്‍ഡ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്.
2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ! ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ

2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയകും. ഇക്കാര്യം. ഫിഫ ബുധനാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവിട്ടു. അതേസമയം, 2030 ലെ ലോകകപ്പിന് മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി വേദിയൊരുക്കും. 2026ല്‍ യുഎസില്‍ നടക്കേണ്ട അടുത്ത ലോകകപ്പില്‍ 48 ടീമുകള്‍ മത്സരിക്കാനും ധാരണയായി. 2022ലെ ലോകകപ്പ് ഖത്തറില്‍വച്ചായിരുന്നു നടന്നത്. വീണ്ടും ഏഷ്യന്‍ മണ്ണിലേക്ക് ഫുട്‌ബോള്‍ വരുന്നത് ആവേശത്തോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ കാണുന്നത്. 2034ലെ ലോകകപ്പ് നടത്താന്‍ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നിരുന്നത്.
ഐഫോണ്‍ ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലേക്ക്; അള്‍ട്ര 3 വരിക വന്‍ അപ്ഡേറ്റോടെ, സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റിയും

2025ല്‍ ആപ്പിള്‍ വാച്ച് അള്‍ട്ര 3 വരിക വന്‍ അപ്ഡേറ്റോടെ, അള്‍ട്ര 3 ചരിത്രമാകും ആപ്പിള്‍ കമ്പനി അടുത്ത വര്‍ഷം പുറത്തിറക്കുന്ന അള്‍ട്ര സമാര്‍ട്ട്‌വാച്ചില്‍ സാറ്റ്‌ലൈറ്റ് കണക്ഷന്‍ സാധ്യമാകുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്കോ വൈഫൈ കണക്ഷനോ ഇല്ലാത്ത ഇടങ്ങളില്‍ ടെക്സ്റ്റ് മെസേജ് അയക്കാനും സ്വീകരിക്കാനും ഉപഭോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍ എന്ന് രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആപ്പിള്‍ കമ്പനി ഈ വിവരങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല 2025ല്‍ ഇറങ്ങാനിരിക്കുന്ന ആപ്പിള്‍ വാച്ച് അള്‍ട്ര 3യിലായിരിക്കും […]
മുടിയെ സ്ട്രോംഗ് ആക്കാൻ കഴിക്കാം ഈ ഏഴ് പഴങ്ങൾ

ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ തടയാനും ഞരമ്പുകളെ ശക്തമാക്കാനും കഴിയും. കൊളാജൻ ഉൽപാദനത്തിനും ഇത് സഹായിക്കുന്നു. കൂടാതെ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ലിമോണീൻ മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും.
Health Tips : മഞ്ഞുകാലത്ത് ഭക്ഷണത്തിൽ വേണം അതീവശ്രദ്ധ ; ആയുർവേദത്തിൽ പറയുന്നത്

നെയ്യിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ ഒരു സ്പൂൺ നെയ്യ് ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല ശരീരത്തെ ഊർജത്തോടെ നിലനിർത്തുക ചെയ്യുന്നു.
മഞ്ഞുകാലത്ത് വിവിധ സീസണൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ചർമത്തിനും ശരീരത്തിനും പ്രത്യേക പരിചരണം തന്നെ ആവശ്യമാണ്. മഞ്ഞുകാലത്ത് ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വിറ്റമിൻ എ, സി, ഇ, അയൺ ആന്റിഓക്‌സിഡന്റുകൾ ഇവ അടങ്ങിയ ഭക്ഷണം നിർബന്ധമായും കഴിക്കുക. മഞ്ഞുകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.
Health Tips : വാൾനട്ടോ ബദാമോ? മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?

വിറ്റാമിൻ ഇ, ബയോട്ടിൻ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ബദാം മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച മികച്ചതാണ്. 28 ഗ്രാം സെർവിംഗിൽ (ഏകദേശം 23 ബദാം) ഏകദേശം 7.3 മില്ലിഗ്രാം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.
മുടിവളർച്ചയിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുടി വേഗത്തിൽ വളരുന്നതിന് ഏത് നട്സാണ് ഏറ്റവും മികച്ചത് ബദാമോ വാൾനട്ടോ?
ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

മഞ്ഞുകാലത്ത് ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ് ജിഞ്ചര്‍ ലെമണ്‍ ടീ. നാരങ്ങയിലെ വിറ്റാമിന്‍ സിയും ഇഞ്ചിയിലെ ആന്‍റി ഓക്സിഡന്‍റുകളും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അതിനാല്‍ മഞ്ഞുകാലത്ത് ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇതും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.
ദേശീയ വാടക വില വർഷം തോറും കുറഞ്ഞ് 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്: റിപ്പോർട്ട്

ടൊറൻ്റോ – ദേശീയതലത്തിൽ ശരാശരി ചോദിക്കുന്ന വാടക നവംബറിൽ 2,139 ഡോളറായി കുറഞ്ഞതായി ഒരു പുതിയ റിപ്പോർട്ട് പറയുന്നു, ഇത് 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.