കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 1,000 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 534 CRS സ്കോർ ആവശ്യമായിരുന്നു.
ഇന്ന് നടന്നത് ഈ മാസത്തെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ആയിരുന്നു. ഇന്നലെ നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിൽ 225 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു. ഈ വർഷത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ പ്രധാനമായും പിഎൻപി നറുക്കെടുപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള എക്സ്പ്രസ് എൻട്രി ഐടിഎകൾ സിഇസി, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ, എക്സ്പ്രസ് എൻട്രി മുൻഗണനാ തൊഴിൽ വിഭാഗങ്ങളിലുള്ളവർക്കും വേണ്ടിയുള്ളതാണ്. ഇതുവരെ, IRCC 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 50,628 ഐടിഎകൾ നൽകിയിട്ടുണ്ട്.