newsroom@amcainnews.com

സാരി ഉടുത്താൽ പോലും രക്ഷയില്ല! എവിടുന്ന് പൊട്ടിവീഴുമെന്ന് ഒരിക്കലും പറയാൻ കഴിയില്ല; ഓൺലൈൻ മീഡിയകൾ മോശം ആംഗിളുകളിൽനിന്ന് വീഡിയോകൾ എടുക്കുന്നതിനെ വിമർശിച്ച് ആര്യ

പൊതുവേദികളിൽ എത്തുമ്പോൾ ഓൺലൈൻ മീഡിയകൾ അടുത്തു വരുന്നതിനെയും മോശം ആംഗിളുകളിൽ നിന്ന് വീഡിയോകൾ എടുത്ത് പോസ്‌റ്റ് ചെയ്യുന്നതിനെയും വിമർശിച്ച് നടിയും അവതാരകയുമായ ആര്യ. ഇത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നൊരു കാര്യമാണ്. എവിടെ നിന്നൊക്കെയാണ് ഇവർ വീഡിയോ എടുക്കുന്നതെന്നും എവിടുന്ന് പൊട്ടിവീഴുമെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നും ആര്യ ചൂണ്ടിക്കാണിച്ചു. ഏതൊരു വസ്ത്രം ധരിച്ചാലും ഒരുപാട് ശ്രദ്ധിക്കണമെന്നും പറയുന്ന വാക്കുകളിൽ ജാഗ്രത പുലർത്തണമെന്നും ആര്യ പറഞ്ഞു. ഒരിക്കലും ആരും വീഡിയോ ഇട്ട ആളെ കുറ്റം പറയില്ലെന്നും പകരം അതിൽ കാണുന്നത് ആരെയാണോ അവരെയാകും വിമർശിക്കുകയെന്നും താരം ചൂണ്ടിക്കാട്ടി.

”സാരി ഉടുത്താൽ പോലും രക്ഷയില്ല. നമ്മുടെ സംസ്‌കാരത്തിന് ഏറ്റവും യോജിക്കുന്നത് എന്ന് പറയപ്പെടുന്ന വസ്ത്രമാണ്‌ സാരി. ആ സാരിയിൽ പോലും ചില വീഡിയോസ് ഒക്കെ കണ്ടാൽ, ഈശ്വരാ ഈ ആംഗിളിൽ എടുത്താൽ എങ്ങനെ ഇരിക്കും എന്ന് ആലോചിക്കാറുണ്ട്. സ്ഥിരമായി ഉദ്‌ഘാടനങ്ങൾ ചെയ്യുന്ന ചില സഹതാരങ്ങൾ ഇതിനെ കുറിച്ച് പറയുന്നതും കേൾക്കാറുണ്ട്. സാരി ഉടുത്തിട്ട് പോയതാ, അവർ എടുത്തിരിക്കുന്ന ആംഗിൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നിയെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്”, ആര്യ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ആര്യ ബഡായ്. മുകേഷ്, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, തുടങ്ങിയവരോടൊപ്പം ഹിറ്റ് റിയാലിറ്റി ഷോ ആയ ബഡായ് ബംഗ്ലാവിലെ പ്രകടനത്തിലൂടെയാണ് ആര്യ കൂടുതൽ പ്രശസ്‍തയായതും ഈ പേര് ലഭിച്ചതും.

You might also like

അഹമ്മദാബാദ് വിമാനപകടം: അനുശോചനം അറിയിച്ച് മാര്‍ക്ക് കാര്‍ണി

ഇറാഖിലേക്കും സിറിയയിലേക്കും അയച്ചതിനേക്കാള്‍ കൂടുതല്‍ സൈനികരെ ലൊസാഞ്ചലസില്‍ വിന്യസിച്ച് ട്രംപ്

കലാപ ഭൂമിയായി ലൊസാഞ്ചലസിലെ തെരുവുകൾ; എന്തു ചെയ്യണമെന്നറിയാതെ യുഎസ് സുരക്ഷാ വിഭാഗം, മറീനുകളെ രംഗത്തിറക്കി പ്രതിരോധിക്കാൻ ഭരണകൂടം; ട്രംപിനെതിരെ ഗവർണർമാരും രംഗത്ത്

കാത്തിരുന്ന്… കാത്തിരുന്ന്… കാനഡയിൽ ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പിന് ദൈർഘ്യമേറുന്നു; കൊവിഡ് കാലത്തിന് മുൻപത്തേക്കാൾ കൂടുതലെന്ന് റിപോർട്ട്

ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല! കാനഡ മറന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൻ്റെ ഓർമ്മകൾക്ക് നാൽപത് വർഷം

Top Picks for You
Top Picks for You