newsroom@amcainnews.com

വ്യാപാരികളുടെ നാലിൽ മൂന്ന് ആവശ്യങ്ങൾ പരിഹരിച്ചിട്ടുണ്ട്, കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

കൊല്ലം: റേഷൻ സമരത്തിൽനിന്നു വ്യാപാരികൾ പിൻമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങൾക്ക് റേഷൻ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടവരാണ് ഗവൺമെന്റും കച്ചവടക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. കേവലം കച്ചവടക്കാർ മാത്രമല്ല. ലൈസൻസികളാണ് ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വ്യാപാരികൾ ഉന്നയിച്ച 4 ആവശ്യങ്ങളിൽ 3 എണ്ണവും പരിഹരിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂവെന്നും കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. മദ്യ വില വർധന സംബന്ധിച്ചും പരാമർശങ്ങളുണ്ടായി. കഴിഞ്ഞ 5 വർഷമായി വില കൂട്ടാത്ത ഒന്ന് മദ്യമാണ്. വില വർധന നയപരമായ തീരുമാനമല്ല. സർക്കാരിൻ്റെ ഒരു നിയന്ത്രണം ഉണ്ടാകുമെന്നും ന്യായമായ വിലയ്ക്ക് നല്ല മദ്യം എത്തിക്കുക എന്ന ഉത്തരവാദിത്തം ഗവൺമെൻ്റിന് ഉണ്ടെന്നും അത് ബിവറേജസ് കോർപ്പറേഷൻ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

Top Picks for You
Top Picks for You