newsroom@amcainnews.com

വിലയിൽ എല്ലാരെയും ഞെട്ടിച്ച് പോക്കോ C75 5G; 7999 രൂപ! ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് മികച്ച ഓപ്ഷൻ

10,000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ എന്ന പരിചയപ്പെടുത്തലോടെ നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങ​ളുടെ 5ജി ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അ‌വയിൽ ഭൂരിഭാഗം ഫോണുകളും എത്തിയത് 9999 രൂപ വിലയിൽ ആയിരുന്നു. ലോഞ്ച് ഓഫർ എന്ന നിലയിൽ ഡിസ്കൗണ്ട് ലഭ്യമായാലും കൂടിപ്പോയാൽ 500 അ‌ല്ലെങ്കിൽ 1000 രൂപ വരെയായിരുന്നു ഇവയ്ക്ക് ഡിസ്കൗണ്ട് ലഭ്യമാകുക. അ‌ങ്ങനെ ഡിസ്കൗണ്ട് കൂട്ടിയാലും വില 8999 വരെയേ കുറയാറുള്ളൂ. എന്നാലിപ്പോൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ തങ്ങളുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ വെറും 7999 രൂപ വിലയിൽ വിപണിയിൽ അ‌വതരിപ്പിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പോക്കോ തങ്ങളുടെ സി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി പോക്കോ സി75 5ജി (POCO C75 5G) ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. നിരവധി മികച്ച ഫീച്ചറുകൾ ഒക്കെയുണ്ടെങ്കിലും ആളു​കളെ ഈ ഫോണിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം ഇതിന്റെ വിലയാണ്. ലോഞ്ച് ഓഫർ എന്ന നിലയിൽ ഈ ഫോൺ വെറും 7999 രൂപയ്ക്ക് വാങ്ങാനാകുമെന്ന് പോക്കോ പറയുന്നു.

ഇപ്പോഴും ചില സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇന്ത്യയിൽ 4ജി ഫോണുകൾ ഇറക്കാറുണ്ട്. അ‌ങ്ങനെ ഇറക്കുന്ന 4ജി ഫോണുകളെക്കാൾ താഴ്ന്ന വിലയിലാണ് ഈ പോക്കോ 5ജി ഫോൺ ലഭ്യമായിരിക്കുന്നത് എന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ഇത് ഒരു മികച്ച ഓപ്ഷനായി മാറുന്നു.

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം നൽകുന്ന ഫീച്ചറുകൾ പോക്കോ C75 5G വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റിൽ എത്തുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഇത്.

പോക്കോ C75 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.88 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 600 nits വരെ പരമാവധി ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4s Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ ശക്തികേന്ദ്രം.

അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 4 ജിബി വെർച്വൽ റാം, 64GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുളള സൗകര്യം എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ സി75 5ജിയിൽ ഉള്ളത്. അ‌തിൽ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ ഉള്ള 5MP ക്യാമറയാണ് നൽകിയിട്ടുള്ളത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നിവയും ഇതിലുണ്ട്.

പൊടി, സ്പ്ലാഷ് പ്രതിരോധം (IP52), ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA (n1/n3/n5/n8/n28/n40/n78), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, 18W ചാർജിങ് പിന്തുണയുള്ള 5160mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. എൻചാൻറ്റഡ് ഗ്രീൻ, അക്വാ ബ്ലൂ, സിൽവർ സ്റ്റാർഡസ്റ്റ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

പോക്കോ സി75 5ജിയുടെ 4GB + 64GB സിംഗിൾ വേരിയന്റിന് 7,999 രൂപയാണ് വില. എന്നാൽ പരിമിത കാലത്തേക്ക് മാത്രമേ ഈ വില ലഭ്യമാകൂ എന്ന് കമ്പനി പറയുന്നുണ്ട്. അ‌തിനാൽ താൽപര്യമുള്ളവർക്ക് തുടക്കത്തിൽ തന്നെ ഇത് വാങ്ങാം. ഡിസംബർ 19 ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന ആരംഭിക്കുക.

You might also like

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

Top Picks for You
Top Picks for You