newsroom@amcainnews.com

മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ കുശലാന്വേഷണം നടത്തി സംഭാഷണത്തിൽ ഏർപ്പെട്ടു; രണ്ട് വനിതാ പൊലീസുകാർക്കെതിരേ അച്ചടക്കനടപടി, ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അജാഗ്രതയും കൃത്യവിലോപവുമെന്ന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷാ ചുമതല വഹിക്കുന്നതിനിടയിൽ അനാവശ്യമായി ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ട രണ്ട് വനിതാ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. കളമശ്ശേരി പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർമാരായ ഷബ്‌ന ബി കമാൽ, ജ്യോതി ജോർജ് എന്നിവർക്കെതിരെയാണ് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി നടപടിയെടുത്തത്. ജനുവരി 14ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംഘടിപ്പിച്ച കോൺക്ലേവിനിടയിലാണ് സംഭവം ഉണ്ടായത്.

ഡ്യൂട്ടി സമയത്ത് ഷബ്‌ന ബി കമാലിനെ എക്‌സിബിഷൻ ഹാളിൽ സിവിൽ വേഷത്തിൽ സുരക്ഷ ചുമതല നൽകുകയും ജ്യോതി ജോർജിന് കോമ്പൗണ്ടിൽ മഫ്തി ഡ്യൂട്ടി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ചുമതല ലഭിച്ചിട്ടും ഇരുവരും സുരക്ഷയുടെ ഗൗരവം കണക്കിലെടുക്കാതെ അനാവശ്യമായി ദീർഘനേരം സംസാരിച്ചു സമയം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും പങ്കെടുത്ത സാഹചര്യത്തിൽ സുരക്ഷാ വീഴ്ചയെ വലുതായി കാണേണ്ടതുണ്ടെന്നാണ് ഉദ്യോഗസ്ഥയുടെ ഉത്തരവിലെ വിശദീകരണം. ഇരുവരുടെയും ഭാഗത്ത് നിന്നും കാണപ്പെട്ടത് ഗുരുതരമായ അജാഗ്രതയും കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

You might also like

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

Top Picks for You
Top Picks for You