newsroom@amcainnews.com

മിസ്സിസാഗ സിറ്റിയിൽ അനധികൃത പാർക്കിങിനുള്ള പിഴ തുക വർധിപ്പിച്ചു; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും

മിസ്സിസാഗ: നഗരത്തിൽ അനധികൃത പാർക്കിങിനുള്ള പിഴ തുക വർധിപ്പിക്കുന്നതിന് സിറ്റി കൗൺസിലർമാരുടെ അംഗീകാരം. പുതിയ തുക ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. നഗരത്തിലെ പാർക്കിങ് പിഴ തുക അയൽ മുനിസിപ്പാലിറ്റികളേക്കാൾ ശരാശരി 25 ഡോളർ കുറവായതിനെത്തുടർന്നാണ് ഈ നീക്കമെന്ന് മേയർ കാരൊലിൻ പാരിഷ് പറഞ്ഞു.

പിഴ തുക 38% വർധിപ്പിക്കാനാണ് തീരുമാനം. കൂടാതെ, പാർക്കിംഗ് നിയമലംഘനങ്ങൾക്ക് 10 ഡോളറും പൊതു സുരക്ഷ അപകടത്തിലാക്കുന്ന കുറ്റകൃത്യങ്ങൾക്ക് 50 ഡോളറും വർധിപ്പിക്കും. കർശനമായ പാർക്കിങ് പിഴ ചുമത്തുന്നത് നിയമ ലംഘനം കുറയ്ക്കുമെന്ന് കാരൊലിൻ പാരിഷ് പറയുന്നു.

You might also like

ഒട്ടാവയിലെ ഒ-ട്രെയിൻ ലൈൻ 1-ലെ സാങ്കേതിക പിഴവുകൾ: സമഗ്രമായ ഓഡിറ്റ് വേണമെന്ന് കൗൺസിലർ വിൽസൺ ലോ

ഫ്രാങ്ക് സ്ട്രോനാക് ലൈംഗികാതിക്രമക്കേസ്: പതിറ്റാണ്ടുകൾക്ക് ശേഷവും മാറാത്ത മുറിവ്; കോടതിയിൽ പൊട്ടിക്കരഞ്ഞ് പരാതിക്കാരി

കുടിയേറ്റ നയത്തിൽ കടുത്ത നീക്കവുമായി ഡാനിയേൽ സ്മിത്ത്; ആൽബർട്ടയിലെ വിദേശ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചേക്കും

ആൽബെർട്ട പ്രവിശ്യയിൽ പ്രാഥമിക ആരോഗ്യ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമെന്ന് സർക്കാർ; ഡോക്ടർമാരെ കണ്ടെത്താൻ പുതിയ പോർട്ടൽ

ആശ്വാസമായി ഇന്ധനവില ഇടിവ്: കാനഡയിൽ പണപ്പെരുപ്പം കുറഞ്ഞു

ഹിമപാതം: യുഎസില്‍ വിമാനങ്ങള്‍ റദ്ദാക്കി; അടിയന്തരാവസ്ഥ

Top Picks for You
Top Picks for You