newsroom@amcainnews.com

മദ്യപാനത്തിനിടെ തർക്കം; കോട്ടയം ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷ, അടിയേറ്റ അസം സ്വദേശി മരിച്ചു

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോട്ടയം കുറിച്ചിയിൽ ഒരാൾ മരിച്ചു. അസം സ്വദേശി ലളിത് (24) ആണ് മരിച്ചത്. അസം സ്വദേശിയായ ജസ്റ്റിനെ കസ്റ്റഡിയിലെടുത്തതായി ചിങ്ങവനം പൊലീസ് പറഞ്ഞു. വൈകിട്ട് 7ന് കുറിച്ചി മുട്ടത്ത് കടവിലായിരുന്നു സംഭവം. ഇവിടെ പ്രവർത്തിച്ചിരുന്ന ഫ്ലോർ മാറ്റ് നിർമാണ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.

താമസ സ്ഥലത്തിരുന്നു മദ്യപാനത്തിനിടെ ഇരുവരും തർക്കമുണ്ടായി. തുടർന്ന് ജസ്റ്റിൻ ലളിതിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ലളിതിന്റെ മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

You might also like

കാട്ടുതീ പുക : കാനഡയ്‌ക്കെതിരെ പരാതിയുമായി യുഎസ് സംസ്ഥാനങ്ങൾ

യുക്രെയ്നിലെ 2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാർ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; യുക്രെയ്ന്റെ ഭൂമി വിട്ടു നൽകില്ലെന്നു പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി

അമേരിക്കയിൽ വീണ്ടും ഭൂചലനം; 2.7 തീവ്രത

കോട്ടയത്ത് വില്ലയിൽ വൻ കവർച്ച; വയോധികയും മകളും താമസിക്കുന്ന വീട്ടിൽനിന്ന് 50 പവനും പണവും കവർന്നു

സര്‍ക്കാര്‍ പദ്ധതികളില്‍ മെറ്റിസ് പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്ന് മാര്‍ക്ക് കാര്‍ണി

ചൈനക്ക് ഇളവും ഇന്ത്യക്ക് തീരുവയും, ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നത് നല്ലതല്ല; ട്രംപിൻ്റെ തീരുമാനത്തെ വിമർശിച്ച് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി

Top Picks for You
Top Picks for You