newsroom@amcainnews.com

മണ്ണാർക്കാട് നബീസ വധം: നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തി; ദമ്പതികൾക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും

പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്.

കൊലപാതക കുറ്റം തെളിവ് നശിപ്പിക്കൽ ​ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മണ്ണാ൪ക്കാട് പട്ടികജാതി പട്ടികവകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നിർണായകമായ കേസില്‍ 35 സാക്ഷികളെ വിസ്തരിച്ചു. എട്ടുവർഷം നീണ്ട നിയമപോരാട്ടങ്ങൾക്കും ഒരു വർഷം നീണ്ട വിചാരണയ്ക്കുമൊടുവിലാണ് ശിക്ഷ വിധിക്കുന്നത്.

You might also like

ഫൈബർ കേബിൾ മുറിച്ചു മാറ്റിയ നിലയിൽ: കാൽഗറിയിൽ റോജേഴ്സ് സേവനങ്ങൾ തടസ്സപ്പെട്ടു

ജൂലൈയിൽ ഗ്രേറ്റർ ടൊറൻ്റോയിൽ വീടുകളുടെ വിൽപ്പന ഇടിഞ്ഞു: റിയൽ എസ്റ്റേറ്റ് ബോർഡ്

ഫൊക്കാന പ്രസിഡൻ്റായി ഫിലിപ്പോസ് ഫിലിപ്പും, സെക്രട്ടറിയായി സന്തോഷ് നായരും സ്ഥാനമേറ്റു

പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറികൾ: പൊതുജനാഭിപ്രായം തേടി ഐആർസിസി

അലർജി സാധ്യത: കാനഡയിൽ ചിക്കൻ ബർഗറുകൾ തിരിച്ചുവിളിച്ചു

ട്രാൻസ്പോർട്ട് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 300 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You