newsroom@amcainnews.com

ബം​ഗളൂരുവിൽ ബം​ഗ്ലാദേശി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ നിരവധി മുറിവുകൾ, ലൈം​ഗിക പീഡനത്തിന‌ും ഇരയായതായി സംശയം

ബം​ഗളൂരു: കിഴക്കൻ ബം​ഗളൂരുവിൽ ബം​ഗ്ലാദേശി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നജ്മ (28) എന്ന സ്ത്രീയാണ് മരിച്ചത്. രാമമൂർത്തി ന​ഗറിലെ കൽകെരെ തടാകത്തിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നെന്നും ഇവർ ലൈം​ഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലിസ് അധികൃതർ അറിയിച്ചു.

നജ്മയുടെ ഭർത്താവ് സുമൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നജ്മയുടെ കൈവശം സാധുവായ പാസ്‌പോർട്ടോ ഇന്ത്യയിൽ താമസിക്കാനുള്ള നിയമപരമായ രേഖകളോ ഇല്ലെന്ന് കണ്ടെത്തിയിട്ടുള്ളതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം നജ്മയുടെ സഹോദരനും സമ്മതിച്ചിട്ടുണ്ട്. നജ്മയുടെ ഭർത്താവ് ബി.ബി.എം.പിയിൽ മാലിന്യം വേർതിരിക്കുന്ന ജോലി ചെയ്തുവരികയാണ്. ഇയാൾ ആറുവർഷം മുൻപ് നിയമപരമായാണ് ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സുമൻ-നജ്മ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. ഇവർ ബം​ഗ്ലാദേശിൽ ബന്ധുക്കളോടൊപ്പം കഴിയുകയാണ്.

വെള്ളിയാഴ്ച രാവിലെയാണ് തടാകത്തിനു സമീപത്തായി ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി വിവരം ലഭിക്കുന്നത്. ഉടൻ തന്നെ രാമമൂർത്തി ന​ഗർ പൊലിസ് സ്റ്റേഷൻ അധികൃതരും ഫോറൻസിക് അദ്യോ​ഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. മുഖത്തും കഴുത്തിലും തലയിലും മുറിവുകൾ ഉണ്ടായിരുന്നെന്നും ലൈം​ഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നു സംശയിക്കുന്നതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് വിവരിച്ചു.

You might also like

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; കാനഡയിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്നു; വിപണിയിൽ ആശങ്ക

ജെഫ്രി എപ്സ്റ്റീൻ കേസ്: ബിൽ ഗേറ്റ്സ് ജൂണിൽ യുഎസ് കോൺഗ്രസ് സമിതിക്ക് മുന്നിൽ മൊഴി നൽകും

കാനഡയിൽ ഉപതിരഞ്ഞെടുപ്പുകൾ ഇന്ന്; മാർക്ക് കാർണി സർക്കാർ കേവല ഭൂരിപക്ഷത്തിലേക്ക്? രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം

മിഡിൽ ഈസ്റ്റിൽ നയതന്ത്ര ചർച്ചകൾക്ക് തുടക്കം; ലബനനുമായി സംസാരിക്കാൻ നെതന്യാഹു; അമേരിക്കയും ഇറാനും പാകിസ്ഥാനിൽ കൂടിക്കാഴ്ച നടത്തും

നാറ്റോയെ തള്ളി ട്രംപ്; പ്രതിരോധം കടുപ്പിച്ച് മാർക്ക് കാർണി; ആർട്ടിക് സുരക്ഷയിൽ കാനഡയുടെ പുതിയ നീക്കം

ആക്സ്, ഡോവ് ബോഡി സ്പ്രേകൾക്ക് കാനഡയിൽ വിലക്ക്; സുരക്ഷാ ലേബലുകളിൽ വീഴ്ച; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You