newsroom@amcainnews.com

പ്രീമിയം തത്കാൽ ടിക്കറ്റുകൾ കിട്ടും, പക്ഷേ തത്കാൽ ടിക്കറ്റുകൾ കിട്ടുന്നില്ല; ഐആ‍ർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും തകരാറിലെന്ന് യാത്രക്കാരുടെ പരാതി; തട്ടിപ്പെന്നും വിമർശനം

മുംബൈ: റെയിൽവെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഐആ‍ർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും തകരാറിലെന്ന് യാത്രക്കാരുടെ പരാതി. വ്യാഴാഴ്ച തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് നിരവധിപ്പേർ പരാതിപ്പെട്ടു. വെബ്സൈറ്റുകളുടെ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ്സൈറ്റിലും ഐആ‍ർസിടിസി വെബ്സൈറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നു. 11 മണിക്ക് നോൺ എ.സി തത്കാൽ ബുക്കിങ് ആരംഭിച്ചതോടെ വെബ്സൈറ്റ് പൂർണമായും കിട്ടാതായി.

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഐആർസിടിസി മൊബൈൽ ആപ്പ് തുറന്നാൽ മെയിന്റനൻസ് പ്രവ‍ർത്തനങ്ങൾ കാരണം ഇപ്പോൾ ടിക്കറ്റെടുക്കാൻ സാധിക്കില്ലെന്ന എറർ സന്ദേശമാണ് കാണുന്നത്. രാവിലെ പത്ത് മണിക്ക് എ.സി കോച്ചുകളിലേക്കുള്ള തത്കാൽ ബുക്കിങ് ആരംഭിച്ചപ്പോഴാണ് പലരും പ്രശ്നം ശ്രദ്ധിച്ചത്. എന്നാൽ ഇരട്ടിയും അതിലധികവും പണം നൽകി എടുക്കേണ്ട പ്രീമിയം തത്കാൽ ടിക്കറ്റുകൾക്ക് പ്രശ്നമൊന്നുമില്ല. ഇത് വലിയ തട്ടിപ്പാണെന്ന് നിരവധിപ്പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു. പലരും പരിഹാസ രൂപേണയാണ് പോസ്റ്റ് പങ്കുവെച്ചത്.

എന്നാൽ 11 മണിക്ക് നോൺ എ.സി കോച്ചുകളിലേക്കുള്ള തത്കാൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ വെബ്സൈറ്റ് പൂ‍ർണമായും കിട്ടാതായി. ഇപ്പോൾ സേവനം ലഭ്യമല്ലെന്നും പിന്നീട് ശ്രമിക്കാനും പറയുന്ന ഒരു സന്ദേശമാണ് വെബ്സൈറ്റ് തുറക്കാൻ ശ്രമിക്കുമ്പോൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഒരു ടിക്കറ്റ് ബുക്കിങും ഇപ്പോൾ സാധിക്കുന്നില്ല. വെബ്സൈറ്റിലെ തകരാർ സംബന്ധിച്ച് റെയിൽവെയോ ഐ.ആ‍ർ.സി.ടി.സിയെ ഔദ്യോഗികമായ ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടുമില്ല.

You might also like

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

Top Picks for You
Top Picks for You