newsroom@amcainnews.com

തൃശൂർ മേയറെ വീട്ടിൽ പോയികണ്ട് കേക്ക് കൊടുത്ത ബി ജെ പിയുടെ രാഷ്ട്രീയം ആർക്ക് മനസ്സിലായാലും തൃശൂരിലെ സിപിഎമ്മിന് മനസ്സിലാകില്ല; വിമർശിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര

തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേക്ക് നൽകിയതിൽ സി പി എമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്ത്. തൃശൂർ മേയറെ വീട്ടിൽ പോയികണ്ട് കേക്ക് കൊടുത്ത ബി ജെ പിയുടെ രാഷ്ട്രീയം ആർക്ക് മനസ്സിലായാലും തൃശൂരിലെ സിപിഎമ്മിന് മനസ്സിലാകില്ലെന്നും അത് ഒട്ടകപക്ഷിയുടെ തല മണ്ണിൽ പൂഴ്ത്തിയത് പോലെയാണെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അനിൽ അക്കര പറഞ്ഞത്.

അനിൽ അക്കരയുടെ കുറിപ്പ് പൂർണരൂപത്തിൽ

കേരളത്തിലെ,
ഒരേഒരു മേയർക്ക്
കേക്ക് കൊടുത്ത്
ബിജെപി പ്രസിഡൻറ്.
കേരളത്തിലെ ആറ് കോർപറേഷനുകളിൽ കണ്ണൂർ ഒഴിച്ച് ബാക്കി അഞ്ചും സിപിഎം മേയർമാരാണ്.
അവിടെയൊന്നും പോകാതെ
കോഴിക്കോട്ടെ സ്വന്തം മേയർക്ക് പോലും നൽകാതെ
തൃശ്ശൂർ മേയറെ വീട്ടിൽ പോയികണ്ട് കേക്ക് കൊടുത്ത ബിജെപിയുടെ രാഷ്ട്രീയം ആർക്ക്
മനസ്സിലായാലും തൃശ്ശൂരിലെ
സിപിഎമ്മിന് മനസ്സിലാകില്ല. അത് ഒട്ടകപക്ഷിയുടെ
തല മണ്ണിൽ പൂഴ്ത്തിയത് പോലെയാണ്.

അതേസമയം ബി ജെ പിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായാണ് ഇന്ന് ഉച്ചക്ക് ശേഷം കെ സുരേന്ദ്രൻ ക്രിസ്മസ് കേക്കുമായി എത്തി തൃശൂർ മേയറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിൻറെ സന്ദർശനം മാത്രമാണെന്നുമാണ് കെ സുരേന്ദ്രൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ നാലു വർഷമായുള്ള പതിവാണ്. ക്രിസ്മസ് പരസ്പരം മനസിലാക്കലിൻറെയും സമാധാനത്തിൻറെയും ആഘോഷമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ക്രിസ്തുമസ് ദിവസം തൻറെ വസതിയിൽ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിൻറെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയർ എം കെ വർഗീസിൻറെ പ്രതികരണം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ വന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി എം പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ച് പലപ്പോഴും വിവാദങ്ങളിൽ ഏർപ്പെട്ടയാളാണ് തൃശൂർ മേയർ.

You might also like

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ലോകം പട്ടിണിയിലേക്ക്; വിദഗ്ധർ

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

വേതന വർധനയുമായി കാനഡ: പുതിയ നിരക്കുകൾ ഏപ്രിൽ മുതൽ

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വഴിത്തിരിവ്: കാനഡയുടെ വെളിപ്പെടുത്തൽ സ്വാഗതം ചെയ്ത് സഞ്ജയ് കുമാർ വർമ്മ

Top Picks for You
Top Picks for You