newsroom@amcainnews.com

കൂറ് മാറുമെന്ന് ഭയന്ന് സിപിഎം വനിതാ കൗൺസിലറെ പൊലീസ് നോക്കിനിൽക്കേ നേതാക്കൾ കടത്തിക്കൊണ്ടുപോയി

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും. അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൂറ് മാറുമെന്ന് ഭയന്ന് സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയി. കൗൺസിലർ കലാ രാജുവിനെയാണ് കടത്തിക്കൊണ്ടുപോയത്. എൽഡിഎഫ് ഭരണ സമിതിക്കെതിരെ ഇന്ന് അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ ഇരിക്കവെയാണ് നാടകീയ തട്ടിക്കൊണ്ടുപോകൽ.

കൗൺസിലറെ കടത്തി കൊണ്ടുപോയത് പൊലീസ് നോക്കിനിൽക്കവെയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് കൗൺസിലർമാരെ അകത്തു കയറാൻ സമ്മതിച്ചിട്ടില്ല. മുൻ മന്ത്രി അനുബ് ജേക്കബ് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. നഗരസഭക്ക് മുന്നിൽ പ്രവർത്തകർ സംഘടിച്ച് നിൽക്കുന്നത് നേരിയ സംഘർഷവാസ്ഥ സൃഷ്ടിക്കുന്നുണ്ട്. പ്രവർത്തകർ പൊലീസ് സ്റ്റേഷനും ഉപരോധിച്ചു.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

Top Picks for You
Top Picks for You