newsroom@amcainnews.com

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; അക്രമിയായ വിദ്യാർത്ഥിനിയുൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം, 6 പേർക്ക് ഗുരുതര പരിക്ക്

വാഷിങ്ടൺ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ അക്രമിയായ വിദ്യാർത്ഥിയുൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിലാണ് വെടിവെപ്പ് നടന്നത്. 6 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കാനിരിക്കെയാണ് അമേരിക്കയെ ഞെട്ടിച്ച ആക്രമണം നടന്നത്.

വിസ്കോൺസിനിലെ മാഡിസണിലുള്ള എബണ്ടൻറ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലാണ് വിദ്യാർഥി തോക്കുമായെത്തി വെടിയുതിർത്തത്. കിൻറർഗാർഡൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളിൽ 400 ഓളം കുട്ടികളാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം സ്കൂളിലേക്കെത്തിയ വിദ്യാർത്ഥി പെട്ടന്ന് കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 17 കാരിയായ പെൺകുട്ടിയാണ് വെടിയുതിർത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മാഡിസൺ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വെടിവപ്പ് നടന്നതറിഞ്ഞ് സകൂളിലെത്തുമ്പോൾ അക്രമിയടക്കം 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും രണ്ട് പേർ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ടതായും മാഡിസൺ പൊലീസ് മേധാവി ഷോൺ ബാൺസ് അറിയിച്ചു. വെടിവെപ്പിന് ശേഷം വിദ്യാർഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അക്രമിയായ വിദ്യാർത്ഥിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. വെടിവെപ്പിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

You might also like

കാനഡയിൽ എം.എൽ.എമാരിൽ ഏറ്റവും കുറഞ്ഞ ശമ്പളം പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ

ജിടിഎയിൽ പുതിയ വീടുകളുടെ വിൽപ്പനയിൽ ഇടിവ്; ജനുവരിയിൽ വിറ്റത് 269 യൂണിറ്റുകൾ മാത്രം

ട്രംപിന് നേരേ വീണ്ടും വധശ്രമം; അക്രമിയെ വെടിവെച്ചു വീഴ്ത്തി സുരക്ഷാ സേന

കവനൻ്റ് ഹെൽത്തുമായുള്ള കരാറിന് അംഗീകാരം: ആൽബർട്ടയിൽ നഴ്സുമാർക്ക് ശമ്പള വർധന

ആരോഗ്യമേഖലയിൽ ജീവനക്കാരുടെ കുറവ്; ബ്രിട്ടീഷ് കൊളംബിയയിൽ പ്രസവചികിത്സാ സേവനങ്ങൾ അവതാളത്തിൽ, ആശുപത്രികളിൽ മെറ്റേണിറ്റി യൂണിറ്റുകൾ അടച്ചുപൂട്ടുന്നു

ആൽബെർട്ട പ്രവിശ്യയിൽ പ്രാഥമിക ആരോഗ്യ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമെന്ന് സർക്കാർ; ഡോക്ടർമാരെ കണ്ടെത്താൻ പുതിയ പോർട്ടൽ

Top Picks for You
Top Picks for You