newsroom@amcainnews.com

വടക്കൻ വൻകൂവർ ദ്വീപിൽ ഹിമപാതത്തിൽ സ്കീയർക്ക് ഗുരുതര പരുക്ക്

വൻകൂവർ: വടക്കൻ വൻകൂവർ ദ്വീപിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ സ്കീയർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആൽപൈൻ റിസോർട്ട് മൗണ്ട് കെയ്‌നിന് സമീപം ബൗൾ ബാക്ക്‌കൺട്രിയിലാണ് ഹിമപാതം ഉണ്ടായതെന്ന് അവലാഞ്ച് കാനഡ അറിയിച്ചു. ഹൈപ്പോഥെർമിയയും ഗുരുതരമായ പരുക്കുമേറ്റ സ്കീയറെ എയർലിഫ്റ്റ് ചെയ്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് പേരടങ്ങുന്ന സംഘത്തിൽ ഉൾപ്പെട്ട സ്കീയർ ഹിമപാതത്തിൽ കുടുങ്ങി ഏകദേശം 150 മുതൽ 200 മീറ്റർ വരെ താഴേക്ക് പോയതായി ഏജൻസി അറിയിച്ചു. ലോക്കൽ സ്കീ പട്രോൾ, കാംബെൽ റിവർ സെർച്ച് ആൻഡ് റെസ്ക്യൂ വോളൻ്റിയർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സ്കീയർക്ക് കാലിന് അടക്കം ഒന്നിലധികം പരുക്കുകൾ പറ്റിയിട്ടുണ്ടെന്നും മഞ്ഞിൽ നിന്ന് പുറത്തെടുക്കുമ്പോൾ ഹൈപ്പോതെർമിക് ആയിരുന്നുവെന്നും നോർത്ത് ഷോർ റെസ്ക്യൂ റിപ്പോർട്ട് ചെയ്തു.

You might also like

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

Top Picks for You
Top Picks for You