newsroom@amcainnews.com

ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിൻറെ ചൊരുക്ക് ഇനിയും സുനിൽകുമാറിന് തീർന്നിട്ടില്ലെന്ന് തോന്നുന്നു, ഞാൻ സുനിലിൻ്റെയും സുനിൽ എൻ്റെയും വീട്ടിൽ വന്നിട്ടുണ്ട്, കടുപ്പമുള്ള ചായയും കടിയും തന്നിട്ടുമുണ്ട്; സുരേന്ദ്രൻ

തൃശൂർ: ക്രിസ്മസ് ദിനത്തിൽ തൃശൂർ മേയർ എം കെ വർഗീസിന് കേക്ക് കൊടുത്തതുമായി ബന്ധപ്പെട്ട് സി പി ഐ നേതാവ് വി എസ് സുനിൽ കുമാർ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിൻറെ ചൊരുക്ക് ഇനിയും സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

‘സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ താൻ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെ. കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും സുനിൽ എന്നും എന്റെ ഒരു നല്ല സുഹൃത്തുതന്നെ’ – എന്നും സുരേന്ദ്രൻ വിവരിച്ചു.

ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും ഞാൻ പോയി കാണുകയും കേക്കു നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

നേരത്തെ സുനിൽ കുമാറിൻറെ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂർ മേയർ എം കെ വർഗീസും രംഗത്തെത്തിയിരുന്നു. വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ലെന്നും സാമാന്യ മര്യാദയുടെ ഭാഗമായാണ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് കൈപറ്റിയതെന്നുമാണ് എം കെ വർഗീസ് പറഞ്ഞത്. സുനിൽ കുമാറിൻറെ ആരോപണം പുതിയതല്ലെന്നും മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്പോൽ അതിനോട് പ്രതികരിക്കാൻ കഴിയില്ലെന്നും എം കെ വർഗീസ് കൂട്ടിച്ചേർത്തു. സുനിൽ കുമാറിൻറെ പ്രസ്താവന ബാലിശമാണ്. അതിന് കാര്യമായ വിലകൽപ്പിക്കുന്നില്ലെന്നും എം കെ വർഗീസ് വ്യക്തമാക്കി.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്ന് കേക്ക് വാങ്ങിയതിൽ തൃശൂർ മേയർക്കെതിരെ രൂക്ഷ വിമർശനമാണ് സുനിൽകുമാർ നടത്തിയത്. മേയർക്ക് ചോറിവിടെയും കൂറ് അവിടെയുമെന്നതടക്കമുള്ള വിമർശനങ്ങളാണ് സി പി ഐ നേതാവ് ഉന്നയിച്ചത്.

You might also like

മോണ്‍ട്രിയലില്‍ കാനഡ റവന്യൂ ഏജൻസി ജീവനക്കാരി കൊല്ലപ്പെട്ടു

Canada checking whether Netanyahu will fly through its airspace: Foreign minister

കാനഡയുടെ വ്യോമാതിർത്തി വഴി ബെന്യാമിൻ നെതന്യാഹു സഞ്ചരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു: വിദേശകാര്യ മന്ത്രി

CBSA investigation leads to firearm seizures and conspiracy charges in Essex County, Ontario

ഒന്റാരിയോയിലെ എസ്സെക്സ് കൗണ്ടിയിൽ തോക്ക് വേട്ട: കാനഡ ബോർഡർ സർവീസസ് ഏജൻസി അന്വേഷണത്തിൽ തോക്കുകളും ഗൂഢാലോചന കുറ്റവും ചുമത്തി

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

Top Picks for You
Top Picks for You