newsroom@amcainnews.com

ഫ്രാൻസിസ് മാർപാപ്പയുടെ എളിമയും കൃപയും വാക്കുകൾക്ക് അതീതം, സമാനതകളില്ലാത്ത സ്നേഹത്തിന്റെ ഉടമ; ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ച് ബൈഡൻ

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു. ശനിയാഴ്ച ഫോൺ കോളിനിടെ പ്രസിഡന്‍റ് ജോ ബൈഡൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചതായിട്ടാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.

‘‘ ഫ്രാൻസിസ് മാർപാപ്പയുടെ എളിമയും കൃപയും വാക്കുകൾക്ക് അതീതമാണ്. എല്ലാവരോടുമുള്ള അദ്ദേഹത്തിന്‍റെ സ്നേഹം സമാനതകളില്ലാത്തതാണ്. ജനങ്ങളുടെ മാർപാപ്പ എന്ന നിലയിൽ, ലോകമെമ്പാടും വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും പ്രകാശമാണ് അദ്ദേഹം ’’ – ബൈഡൻ എക്‌സിൽ പോസ്റ്റ് ചെയ്തു.

കലിഫോർണിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിൽ, യുഎസ് പ്രസിഡന്‍റ് എന്ന നിലയിലുള്ള അവസാന വിദേശ സന്ദർശനമായി കണക്കാക്കിയ ഇറ്റലിയിലേക്കുള്ള യാത്ര ബൈഡൻ റദ്ദാക്കിയിരുന്നു. മാർപാപ്പയെ നേരിട്ട കാണുന്നതിനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമായത്. ഈ സന്ദർശനം റദ്ദാക്കേണ്ടി വന്നതിൽ ബൈഡൻ ഖേദം പ്രകടിപ്പിച്ചു.

You might also like

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

Top Picks for You
Top Picks for You