newsroom@amcainnews.com

​ഗാസയിൽ വിശ്വാസികൾക്ക് സാന്ത്വനമായി ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ്; ഇസ്രയേൽ പോർവിമാനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങൾക്കിടെ ക്രിസ്മസ് കുർബാന അർപ്പിച്ച് കർദിനാൾ പീർബാറ്റിസ്റ്റ പിസബെല്ല

ഗാസ: നിരവധി ജീവനുകളെടുത്ത് ഇസ്രയേലിന്‍റെ ആക്രമണം തുടരുന്നതിനിടെ ആശ്വാസമായി ഗാസയിൽ ക്രിസ്മസ് കുർബാന നടന്നു. കർദിനാൾ പീർബാറ്റിസ്റ്റ പിസബെല്ലയെ ക്രിസ്മസ് കുർബാന അർപ്പിക്കാനായി ഗാസയിൽ പ്രവേശിക്കാൻ ഇസ്രയേൽ അനുമതി നൽകി. തുടർന്ന് ഗാസ സിറ്റിയിലെ ഹോളിഫാമിലി ചർച്ചിൽ ഒട്ടേറെ വിശ്വാസികളുടെ നേതൃത്വത്തിൽ വത്തിക്കാൻ പ്രതിനിധി കുർബാന അർപ്പിച്ചു. നിറയെ വിളക്കുകളും ക്രിസ്മസ് ട്രീയും പള്ളിയിൽ ഒരുക്കിയിരുന്നു. ഇസ്രയേൽ പോർവിമാനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങൾക്കിടെയായിരുന്നു ആരാധന നടന്നത്.

ഗാസയിൽ ഇസ്രയേൽ ബോംബിങ്ങിൽ കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെ കഴിഞ്ഞ ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പ അപലപിച്ചിരുന്നു. ഒരു കുടുംബത്തിലെ ഏഴ് കുഞ്ഞുങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെ സംഭവത്തിന് പിന്നാലെയാണ് മാർപാപ്പ വിമർശനവുമായി രംഗത്തെത്തിയത്. ഇപ്പോൾ നടക്കുന്നത് യുദ്ധമല്ല, കുട്ടികൾക്ക് നേരെയുള്ള ക്രൂരതയാണ്. ഇത് തന്നെ നൊമ്പരപ്പെടുത്തുന്നുവെന്നും മാർപ്പാപ്പ പറഞ്ഞു. യുദ്ധം മൂലം വത്തിക്കാൻ പ്രിതിനിധിക്ക് ഗാസയിൽ പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നും മാർപ്പാപ്പ സന്ദേശത്തി കുറ്റപ്പെടുത്തി.

ഇതിന് പിന്നാലെയാണ് പീർബാറ്റിസ്റ്റ പിസബെല്ലക്ക് ഗാസയിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ അനുവാദം നൽകിയത്. ഗാസ സിറ്റിയിൽ അഭയകേന്ദ്രമായ സ്കൂളിൽ ഉൾപ്പെടെ ഇസ്രയേൽ സൈന്യം നടത്തിയ ബോംബിങ്ങിൽ ഏഴ് കുട്ടികളടക്കം 32 പേരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രി ഒഴിയാൻ ഇസ്രയേൽ അന്ത്യശാസനം നൽകിയിട്ടുണ്ട്. എന്നാൽ രോഗികളെ ഒഴിപ്പിക്കാൻ ആംബുലൻസ് സംവിധാനമില്ലാതെ ദുരിതത്തിലാണ് ആശുപത്രിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

You might also like

സോഫ്റ്റ് വുഡ് വ്യവസായത്തിന് ഫണ്ട് അനുവദിച്ച് മാർക്ക് കാർണി

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

Top Picks for You
Top Picks for You