newsroom@amcainnews.com

കനത്ത മഞ്ഞുവീഴ്ച: എഡ്മിൻറനിലും സെൻട്രൽ ആൽബർട്ടയിലും നൂറിലധികം അപകടങ്ങൾ; വൈദ്യുതി വിതരണം തടസപ്പെട്ടു

എഡ്മിൻറൻ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് എഡ്മിൻറനിലും സെൻട്രൽ ആൽബർട്ടയിലും നൂറുകണക്കിന് അപകടങ്ങളും വൈദ്യുതി തടസ്സങ്ങളും ഉണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്കും വൈകുന്നേരവും ആൽബർട്ടയിലും സസ്കാച്വാൻ്റെ ചില ഭാഗങ്ങളിലും കനത്ത കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായതോടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ലെഡുകിനും വെറ്റാസ്‌കിവിനും ഇടയിലുള്ള ഹൈവേ 2A, മില്ലറ്റിൻ്റെ കിഴക്ക് ഹൈവേ 814, കാംറോസിനും എഡ്മിൻറനും ഇടയിൽ, ഗാഡ്‌സ്ബിയുടെ പടിഞ്ഞാറ് ഹൈവേ 12 എന്നിവയുൾപ്പെടെ നിരവധി ഹൈവേകൾ മഞ്ഞു മൂടിയ അവസ്ഥയിലാണ്. അതേസമയം ഈ വാരാന്ത്യത്തിൽ താപനില മൈനസ് 20 മുതൽ മൈനസ് 30 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിവരെ എഡ്മിൻറൻ നഗരത്തിൽ 149 വാഹനാപകടങ്ങൾ ഉണ്ടായതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് റിപ്പോർട്ട് ചെയ്തു. ഈ അപകടങ്ങളിൽ 71 എണ്ണം മധ്യ ആൽബർട്ട ജില്ലയിലാണ്. ഈ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു. എന്നാൽ, പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയരുമെന്നും അധികൃതർ പറയുന്നു. കൂടാതെ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോക്കി മൗണ്ടൻ ഹൗസ്, സ്പ്രൂസ് ഗ്രോവ്, സുന്ദ്രെ, ഡ്രെയ്‌ടൺ വാലി പ്രദേശങ്ങളിലെ താമസക്കാരെയാണ് തടസ്സം ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് ഫോർട്ടിസ് ആൽബർട്ട അറിയിച്ചു.

You might also like

നാറ്റോ ഉച്ചകോടി: പ്രതിരോധ നയങ്ങളെയും അന്തർവാഹിനി കരാറിനെയും കുറിച്ച് കാർണി

ഇന്നത്തെ ഒ.ടി.ടി റിലീസുകൾ: ഷെയ്ൻ നിഗത്തിന്റെ ‘ബാൽട്ടി’യും ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ഡോക്യുമെന്ററിയും പ്രേക്ഷകരിലേക്ക്

റിസർവ് നയ കൂട്ടിച്ചേർക്കലുകളുടെ പുനർരൂപകൽപ്പനയിൽ അഭിപ്രായം തേടി കാനഡ സർക്കാർ

കാനഡയുടെ പുതിയ അന്തർവാഹിനി വ്യൂഹം ജർമ്മൻ കമ്പനിയായ TKMS നിർമ്മിക്കും; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാട്

പാതാൾഗംഗ നദിയിൽ ഒഴുകിനടന്ന് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ; ജീവൻ പണയം വച്ചും സ്വന്തമാക്കാൻ നാട്ടുകാർ

അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് മാഗ്

Top Picks for You
Top Picks for You