newsroom@amcainnews.com

ഓരോരുത്തർ, ഓരോരുത്തരായി ഞെട്ടി! പഞ്ചായത്ത് പ്രസി‍ഡൻറിൻറേത് ഉൾപ്പെടെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; രാത്രിക്കുരാത്രി നാട്ടുകാർ സംഘടിച്ച്, യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ ഒരു പ്രദേശത്തെയാകെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്, അശ്ലീലമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. വായത്തൂർ സ്വദേശി അഭയ് ആണ് പിടിയിലായത്. പഞ്ചായത്ത് പ്രസി‍ഡൻറിൻറേത് ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ മോർഫ് ചെയ്തിരുന്നു. പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമം. രണ്ട് ദിവസം മുമ്പാണ് അവിടുത്തുകാർ ഇൻസ്റ്റഗ്രാമിൽ പല ചിത്രങ്ങൾ കാണുന്നത്.

നാട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അശ്ലീലമായ രീതിയിൽ മോർഫ് ചെയ്ത് അപ്‍ലോഡ് ചെയ്തിരിക്കുന്നു. ഒന്നിലധികം അക്കൗണ്ടുകളിൽ നിന്ന് പ്രചരിക്കുന്നു. ഓരോരുത്തർ, ഓരോരുത്തരായി ഞെട്ടി. പഞ്ചായത്ത് പ്രസിഡൻറിൻറെ മോർഫ് ചെയ്ത ചിത്രം വരെ കൂട്ടത്തിൽ. രാത്രിക്കുരാത്രി നാട്ടുകാർ സംഘടിച്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

പേരാവൂർ എസ്ഐ ജാൻസി മാത്യുവിൻറെ നേതൃത്വത്തിൽ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടിച്ചു. ഇരുപതുകാരനായ അഭയ്. വയനാട് പടിഞ്ഞാറത്തറയിൽ നിന്ന് അറസ്റ്റ്. നേരത്തെ പ്രദേശത്ത് താമസിച്ചിരുന്ന അഭയ്ക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തതിനുൾപ്പെടെ കേസുണ്ട്. മോർഫിങ് ആപ്പ് ഉപയോഗിച്ച് ഫോണിൽ എഡിറ്റ് ചെയ്തതാണ് ചിത്രങ്ങൾ. പടങ്ങൾ സംഘടിപ്പിക്കാൻ ഇയാൾക്ക് മറ്റ് ചിലരുടെ സഹായം കിട്ടിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഫോൺ സൈബർ സെൽ പരിശോധിച്ചുവരുന്നു. മോർഫിങ് കമ്പമല്ലാതെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിൻറെ ഉദ്ദേശമെന്തെന്നും അന്വേഷിക്കുന്നുണ്ട്. നാട്ടുകാർക്ക് കൗൺസിലിങ് ഉൾപ്പെടെ സഹായങ്ങൾ നൽകുമെന്ന് പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദൻ അറിയിച്ചു.

You might also like
Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You