ജി 7 ഉച്ചകോടിക്ക് സമാപനം: മാർക്ക് കാർണിയെ പ്രശംസിച്ച് ലോക നേതാക്കൾ

ജി 7 ഉച്ചകോടിയുടെ സംഘാടന മികവിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ പ്രശംസിച്ച് ലോക നേതാക്കൾ. ആഗോള പ്രശ്‌നങ്ങൾക്കിടെ മാർക്ക് കാർണി ജി 7 ഉച്ചകോടിയെ വിജയകരമായി നയിച്ചതായി വിദേശ നയ വിദഗ്ധരും അഭിപ്രായപ്പെട്ടു. ആതിഥേയത്വ വേളയിൽ ജി7 രാജ്യങ്ങളെ ഐക്യത്തോടെ നിലനിർത്തിയതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കാർണിയെ പ്രശംസിച്ചു. അതേസമയം അടുത്ത വർഷം ജി 7 ന് ആതിഥേയത്വം വഹിക്കുന്നത് ഫ്രാൻസാണ്. മിഡിൽ ഈസ്റ്റിനെക്കുറിച്ചുള്ള ജി 7 പ്രസ്താവന കൈകാര്യം ചെയ്യുന്നതിൽ കാർണി പ്രായോഗികതയും […]
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: എണ്ണവില കുതിക്കുന്നു

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആഗോള എണ്ണ വിപണിയെയും സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഇറാനും തമ്മിലുളള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം13 ശതമാനത്തിലധികം വര്‍ധനയാണ് എണ്ണവിലയില്‍ ഉണ്ടായത്. ജൂണ്‍ 17ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില 4.4% ഉയര്‍ന്ന് ബാരലിന് 76.45 ഡോളറിലെത്തി. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ഗതാഗതം തടയുമെന്നും സമുദ്രപാത അടച്ചിടുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. ഇറാന്‍ കപ്പല്‍ പാത അടച്ചിട്ടാല്‍ എണ്ണവില ബാരലിന് 200 മുതല്‍ 300 ഡോളര്‍ വരെ ഉയരുമെന്ന് […]
മലയാളി പര്‍വതാരോഹകന്‍ നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തില്‍ കുടുങ്ങി

ന്യൂയോർക്ക് : പ്രശസ്ത മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തിന് മുകളില്‍ കുടുങ്ങി. ഷെയ്ഖ് ഹസന്‍ ആണ് നോര്‍ത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയിലെ പർവ്വതത്തിൽ കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്ന് 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഹസന്റെ സന്ദേശത്തില്‍ പറയുന്നു. ഓപ്പറേഷന് സിന്ദൂറിന് ആദരമര്‍പ്പിച്ചുള്ള ബാനര്‍ മൗണ്ട് ഡെനാലി മലമുകളില്‍ സ്ഥാപിക്കാനായിരുന്നു ഹസന്റെ യാത്ര. വിഷയം വിദേശകാര്യ മന്ത്രി എസ് […]
എയർ കാനഡയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ 2000 ഡോളർ നഷ്ടമായതായി നോവ സ്കോഷ്യ സ്വദേശി

എയർ കാനഡയിൽ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഉണ്ടായ മോശം അനുഭവം പങ്കു വെച്ച് നോവ സ്കോഷ്യ സ്വദേശി. ഒക്ടോബർ 22-ന് എയർ കാനഡ വെബ്‌സൈറ്റ് വഴി ഫ്ലെറ്റ് ബുക്ക് ചെയ്ത റിച്ചാർഡ്‌സൺ എന്നയാളാണ് അനുഭവം പങ്കു വെച്ചത്. 2000 ഡോളറാണ് അദ്ദേഹത്തിന് തട്ടിപ്പിലൂടെ നഷ്ടമായത്. ബുക്കിംഗിനിടെ ഓൺലൈനായി സീറ്റ് തിരഞ്ഞെടുക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് കാട്ടി അദ്ദേഹം സഹായത്തിനായി എയർലൈനിനെ വിളിച്ചു. ഓൺലൈനിൽ കണ്ട എയർ കാനഡയുടെ 1-833 ൽ തുടങ്ങുന്ന ഒരു നമ്പറിലാണ് ബന്ധപ്പെട്ടതെന്നും ഒരു പ്രതിനിധിയോട് സംസാരിച്ചെന്നും […]
ഇനി എല്ലാവർക്കും സൗജന്യമായില്ല; രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും സാമൂഹിക പിന്തുണാ പരിപാടികളിൽ ഉൾപ്പെട്ടവർക്കും ചില മുതിർന്ന പൗരന്മാർക്കും മാത്രം സൗജന്യമായി COVID-19 വാക്സിനുകൾ നൽകാൻ തീരുമാനിച്ച് ആൽബർട്ട സർക്കാർ

ആൽബർട്ട: എല്ലാവർക്കും സൗജന്യ COVID-19 വാക്സിനുകൾ നൽകുന്നത് നിർത്താൻ തീരുമാനിച്ച് ആൽബർട്ട സർക്കാർ. ഇതിന് പകരമായി രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും, സാമൂഹിക പിന്തുണാ പരിപാടികളിൽ ഉൾപ്പെട്ടവർക്കും, ചില വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് മാത്രമേ ഇനി വാക്സിൻ സൗജന്യമായി ലഭിക്കൂ. ആൽബെർട്ടയിലെ നല്ലൊരു വിഭാഗം ജനങ്ങളും വാക്സിൻ എടുക്കാൻ തയ്യാറാകാത്തതിനാലാണ് പുതിയ തീരുമാനമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞ വർഷം, ഏകദേശം 135 മില്യൺ ഡോളർ വിലമതിക്കുന്ന വാക്സിൻ ഡോസുകൾ ഉപയോഗശൂന്യമായി ഉപേക്ഷിക്കേണ്ടി […]
എയർ ഇന്ത്യ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ സസ്കാചെവാൻ നിവാസിയും

എയർ ഇന്ത്യ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ സസ്കാചെവാൻ നിവാസിയും എന്ന് കുടുംബം. റെജൈനയിൽ സ്ഥിരതാമസമാക്കിയ പിയൂഷ് കുമാർ പട്ടേലാണ് അപകടത്തിൽ മരിച്ചതായി കുടുംബം അറിയിച്ചത്. ഭാര്യയും രണ്ട് പെൺകുട്ടികളുമുള്ള പീയൂഷ് മാതാപിതാക്കളെ സന്ദർശിക്കുന്നതിനായാണ് ഇന്ത്യയിലെത്തിയത്. അവിടെ നിന്നും ഒരു സുഹൃത്തിനെ സന്ദർശിക്കാൻ ലണ്ടനിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വിവരം അറിഞ്ഞ് പിയൂഷ് കുമാറിൻ്റെ കാനഡയിലെ കുടുംബാംഗങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചു. പട്ടേലിൻ്റെ മൂത്ത മകൾക്ക് ഞായറാഴ്ചയാണ് ഏഴ് വയസ്സ് തികഞ്ഞത്. പട്ടേലിൻ്റെ മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഹമ്മദാബാദ് […]
നോർത്ത് ഈസ്‌റ്റേൺ കാൽഗറിയിലെ വീട്ടിൽ കാർബൺ മോണോക്‌സൈഡ് ചോർച്ചയെ തുടർന്ന് ഒരു മരണം

കാൽഗറി: നോർത്ത് ഈസ്‌റ്റേൺ കാൽഗറിയിൽ ഒരു വീട്ടിൽ ചോർന്ന കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു. അബോധാവസ്ഥയിലായ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.20 ഓടെ മാർട്ടിൻഡെയ്ൽ കമ്മ്യൂണിറ്റിയിലെ വീട്ടിലാണ് കാർബൺ മോണോക്‌സൈഡ് ചോർച്ച ഉണ്ടായത്. സംഭവം സംശയാസ്പദമാണെന്ന് വിവരമറിഞ്ഞ് വീട്ടിലെത്തിയ എമർജൻസി ക്രൂ അംഗങ്ങൾ പറഞ്ഞു. ഒരാൾ സംഭവസ്ഥവത്ത് വെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റും പാരാമെഡിക്കുകളും എത്തി അവശനിലയിലായയാളെ ഫൂട്ട്ഹിൽസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ ഉയർന്ന നിലയിൽ കാർബൺ മോണോക്‌സൈഡ് […]
പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചു; മിൽമയുടെ വ്യാജനായെത്തിയ ‘മിൽന’യ്ക്ക് പണി! ഒരു കോടി രൂപ പിഴ ചുമത്തി കോടതി

തിരുവനന്തപുരം: മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്. മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാൽ ഉൽപന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും […]
ഇന്ത്യയിൽ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ മൂന്നിരട്ടിയായി വർധിച്ചെന്ന് റിപ്പോർട്ടുകൾ; തട്ടിപ്പുകാരും ഡിജിറ്റലാകുന്നു, ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകളും വർദ്ധിച്ചു

ഇന്ത്യയിൽ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ മൂന്നിരട്ടിയായി വർധിച്ചതായുള്ള കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പുകളുടെ തുക കൂടിയതിനേക്കാൾ ഭയപ്പെടുത്തുന്ന സംഗതി, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾ വർദ്ധിച്ചു എന്നതാണ്. എങ്ങനെയാണ് തട്ടിപ്പുകൾ നടക്കുന്നത്? ബാങ്കുകളിൽ നിന്ന് പണം തട്ടുന്നതിൽ ഭൂരിഭാഗവും പഴയ രീതിയിലാണ്. അതായത്, വ്യാജ രേഖകൾ ഉപയോഗിച്ച് വായ്പയെടുത്തോ കൈക്കൂലി കൊടുത്തോ ഒക്കെയാണ് ഇത് നടക്കുന്നത്. പക്ഷേ, ഇപ്പോൾ ഉപഭോക്താക്കൾ ഓൺലൈനായി പണം അടയ്ക്കുമ്പോൾ തട്ടിപ്പിനിരയാകാനുള്ള സാധ്യത കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. റിസർവ് […]
യൂറിക് ആസിഡ് കൂടിയാൽ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും; അപ്രകാരം കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തിൽ വച്ച് പ്യൂറൈനുകൾ എന്ന രാസവസ്തുക്കൾ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. ഇതിൻറെ തോത് ശരീരത്തിൽ അധികമാകുമ്പോൾ അവ സന്ധികളിൽ അടിഞ്ഞു കൂടി കൈകാലുകൾക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാൽ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ശരീരത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ അവ കാൽവിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളിൽ […]